ആരാധിപ്പാൻ യോഗ്യൻ സ്തുതികളിൽ വസിക്കും

Aaradhippan yogyan sthuthikalil vasikkum

Unknown

Writer/Singer

Unknown

ആരാധിപ്പാൻ യോഗ്യൻ സ്തുതികളിൽ വസിക്കും
ആത്മ നാഥനെ ആരാധിച്ചീടാം
ആത്മാവിന്റെ നിറവിൽ കുരിശിന്റെ മറവിൽ
ആത്മ മണാളനെ ആരാധിച്ചീടാം

ധനം ബലം ജ്ഞാനം ശക്തി ബഹുമാനം
സ്വീകരിക്കാൻ യോഗ്യൻ അവനെ
മഹത്വം പുകഴ്ചയും സർവം സമർപ്പിച്ചെന്നും
സത്യത്തിൽ നാം ആരാധിച്ചീടാം

കുരുടരും ചെകിടരും മുടന്തരും മൂകരും
കർത്താവിനെ ആരാധിക്കുമ്പോൾ
ജീവൻ ലഭിച്ചവർ നാം ജീവനുള്ളവരെപോൽ
ജീവനിൽ എന്നും ആരാധിച്ചീടാം

ലാസറിന്റെ ഭവനത്തിൽ തൈലത്തിന്റെ സൗരഭ്യം
ആരാധനയായി ഉയർന്നത് പോൽ
നാറ്റം വെച്ചവരാം നമ്മിൽ നാഥൻ ജീവൻ നല്കിയതാൽ
വിശുദ്ധിയിൽ ആരാധിച്ചീടാം

ഹല്ലേലുയ്യാ സ്തോത്രം ഹല്ലേലുയ്യാ സ്തോത്രം
വല്ലഭനാമെൻ രക്ഷകൻ യേശുവിനു
എല്ലാ നാവും പാടിടും മുഴംകാൽ മടങ്ങീടും
യേശു രാജനെ ആരാധിച്ചിടും

Aaradhippan yogyan sthuthikalil vasikkum
Aathma nadhane aaradhichidam
Aathmavinte niravil kurishinte maravil
Aathma manalane aaradhichidam

Dhanam balam jnanan shakthy bahumanam
Sweekarikkan yogyan avane
Mahathwam pukazhchayum sarvam samrppichennum
Sathyathil naam aaradhichidam

Kurudarum chekidarum mudantharum mookarum
Karthavine aaradhikkumbol
Jeevan labhichavar naam jeevanullavar epol
Jeevanil ennum aaradhichidam

Lasarinte bhavanathil thailathinte saurabhyam
Aaradhanayay uyarnnathu pol
Naattan vechavaram nammil nadhan jeevan nalkiyathal
Vishudhiyil aaradhichidam


Hallelujah sthothram hallelujah sthothram
Vallabhanamen rekshakan Yeshuvinu
Ella naavum paadidum muzham kaal madangeedum
Yeshu raajane aaradhichidum