എന്നാളും സ്തുതികണം നാം -നാഥനെ

Ennalum sthuthikanam nam nadhane

Malayalam Christian Songs

എന്നാളും സ്തുതികണം നാം -നാഥനെ
എന്നാളും സ്തുതികണം നാം
വന്ദനം പാടി മന്നൻ മുൻകൂടി
മന്ദതയകന്നു തിരുമുന്നിലഭയമിരിന്നു

1 മോദമായ് കൂടുക നാം പരന്നു ബഹു
നാദമായ് പാടുക നാം
ഗീതഗണം തേടി നാഥനു നാം പാടി
നാഥനാമവന്റെ തിരുനാമമേ ഗതിയായ്‌ തേടി

2 ശ്രേഷ്ഠഗുണദായകാൻ അവൻ നിനയ്ക്കിൽ
ശിഷ്ടജനനായകൻ
സ്പഷ്ടം തിരുദാസർകിഷ്ടമരുളുവോൻ
കഷ്ടതയിൽ നിന്നവരെ ധൃഷ്ടനായുദ്ധരിപ്പവാൻ

3 തന്നെ സ്തുതിചീടുന്ന ജനങ്ങൾ പദം
തന്നിൽ പതിചീടുന്നു
മാനവമന്നർ പ്രസന്നരായി വാഴ്ത്തുന്നു
നന്ദിയോടവരേവരുമുന്നതനെ വണങ്ങുന്നു

4 ദേവകളിൻ നാഥനെ സമസ്തലോക
ജീവികളിൻ താതനെ
ജീവന്നുറവായി ജീവലോകേശനെ
ജീവനുലകിന്നുദിപ്പാൻ സൂനുവേകൊടുത്തവനെ

5 തൻ നാമകീർത്തനം നാം തുടർന്നു ചെയ്കി -
ലെന്നും ദിവ്യാനന്ദമാം
ഉന്നതൻ തന്നുടെ സന്നിധൗ നിന്നു നാം
മന്നവനെ പുതുഗാനവന്ദനങ്ങളോടനിശം

Ennalum sthuthikanam nam-nadane
Ennalum sthuthikanam nam
Vandanam padi mannen munkudi
Manthadayakannu thiru’munnila’bhayamirinnu

1 Modamay kuduka nam prannu behu
Nadamay paduka nam
Gethaganam thedi nadanu nam padi
Nadanamavente thiru’namame gethiyay na

2 Shreda’gunadayaken avan ninaykil
Shista’jana’nayaken
Spashtam thiru’dasar’kisda’maruluvon
Kashtathayil ninnavare drishta’nayuddarippavan

3 Thanne sthuthichidunna janangal padam
Thannil pathicheedunnu
Manava mannar prasannary vazthunna
Nandiyo’davarevaru’munnathne vanangunnu

4 Devakalin nadane samastha’loka
Jeeikalin thathane
Jevannuravayam jeevalokeshane
Jeevanu’lukiludippan sunuvekoduthavane

5 Than nama keerthanam nam thudarnnu cheyki-
lennum divya’nandamam
Unnathen thannude sannidu ninnu nam
Mannavane puthugana-vandana’glodanisham