നിര്‍മ്മലമായൊരു ഹൃദയമെന്നില്‍

Nirmalamayoru Hridayam Ennil

Fr.Joseph Manackal

Writer/Singer

Fr.Joseph Manackal

നിര്‍മ്മലമായൊരു ഹൃദയമെന്നില്‍
നിര്‍മ്മിച്ചരുളുക നാഥാ
നേരായൊരു നല്‍ മാനസവും
തീര്‍ത്തരുള്‍കെന്നില്‍ ദേവാ (നിര്‍മ്മല..)

1.തവതിരുസന്നിധി തന്നില്‍ നിന്നും
തള്ളിക്കളയരുതെന്നെ നീ
പരിപാവനനെയെന്നില്‍ നിന്നും
തിരികെയെടുക്കരുതെന്‍ പരനേ (നിര്‍മ്മല..)

2.രക്ഷദമാം പരമാനന്ദം നീ
വീണ്ടും നല്‍കണമെന്‍ നാഥാ
കന്മഷമിയലാതൊരു മനമെന്നില്‍
ചിന്മയരൂപാ തന്നിടുക (നിര്‍മ്മല..)