തൂമഞ്ഞു പെയ്യുമീ ശാന്ത രാവിൽ
പ്രഭ വിതറും സുന്ദര വാനിൽ
സ്തുതി ഗീതം പാടുന്നു മാലാഖമാർ
ബേത്ലഹേം പുരിയിൽ രക്ഷകനവതരിച്ചു
സ്തുതി ഉന്നതത്തിൽ ഭൂവിൽ ശാന്തി
മാനവനുത്തമ സങ്കേതവും (2)
(തൂമഞ്ഞു പെയ്യുമീ…
സ്വർഗ്ഗ മഹിമ വെടിഞ്ഞിഹേ വന്നോനാം
നിൻ സ്നേഹം വർണ്ണിപ്പാൻ എൻ നാവ് പോരാ (2)
മാനവർ തൻ പാപം പോക്കി ദൈവസ്നേഹം
പകരാൻ ഭൂജാതനായ്....
സ്തുതി ഉന്നതത്തിൽ ഭൂവിൽ ശാന്തി
മാനവനുത്തമ സങ്കേതവും
(തൂമഞ്ഞു പെയ്യുമീ….
കാഴ്ചകളായ് തിരുമുൻപിൽ നൽകീടുന്നു
എന്നെയും എന്നുടെ സർവസ്വവും ...(2)
നിൻ സ്തുതി മീട്ടും കിന്നരമായ്
എൻ നാവിനെ നീ തീർക്കേണമേ ...
(തൂമഞ്ഞു പെയ്യുമീ….