എന്നോടുള്ള നിന്‍റെ ദയ എത്ര വലിയത്

Ennodulla ninte daya ethra valiyathu

Unknown

Writer/Singer

Unknown

എന്നോടുള്ള നിന്‍റെ ദയ എത്ര വലിയത്
എന്നോടുള്ള നിന്‍റെ കൃപ എത്ര വലിയത് (2)

അത് മഞ്ഞു പോലെ എന്മേല്‍ പൊഴിഞ്ഞു വീഴും
അത് മാരി പോലെ എന്മേല്‍ പെയ്തിറങ്ങും
പര്‍വതം മാറിയാലും കുന്നുകള്‍ നീങ്ങിയാലും
നിന്‍ ദയ എന്നെ വിട്ടു മാറുകില്ല (2) (എന്നോടുള്ള..)

അമ്മ തന്‍ ഉദരത്തില്‍ എന്നെ കണ്ടല്ലോ
നിത്യ ദയയോടെ വീണ്ടെടുത്തല്ലോ (2)
നരയോളം ചുമക്കാമെന്നരുളിയോനേ
നിന്നോട് തുല്യനായ് ആരുമില്ല (2) (എന്നോടുള്ള..)

പാപിയായിരുന്നെന്നെ തേടി വന്നല്ലോ
പാവന നിണം ചിന്തി വീണ്ടെടുത്തല്ലോ (2)
നിത്യതയോളവും നടത്തീടുവാന്‍
യേശുവേ നീ മാത്രം മതിയെനിക്ക് (2) (എന്നോടുള്ള..)

Ennodulla ninte daya ethra valiyathu
ennodulla ninte kripa ethra valiyathu (2)

adu manju pole enmel pozhinju veezhum
adu mari pole enmel peytirangum
parvatam mariyalum kunnukal ningiyalum
nin daya enne vittu marukilla (2) (ennodulla ..)

amma tan udarathil enne kantallo
nithya dayayode veendeduthallo (2)
narayolam chumakkamenn aruliyone
ninnodu thulyanayi arumilla (2) (ennodulla ..)

papiyayirunnenne thedi vannallo
pavana ninam chinti veendeduthallo (2)
nithyatayolavum nadathiduvan
yesuve nee matram mathiyenikku (2) (ennodulla ..)