പുത്രനെ ചുംബിക്കാ (4)
ആരാധനയിൽ ഈ നൽനേരം
എൻ ഹൃദയത്തിൽ നിറയുന്നു ശുഭവചനം
എൻ കീർത്തനം എൻ പ്രീയയേശുവിനു
എൻ അധരഫലങ്ങളും രാജാവിനു
എനിക്കുള്ളതെലാം ഞാൻ മറന്നിടുന്നു
എൻ സൗന്ദര്യം എൻ നാഥൻ ദർശിക്കട്ടെ
തൻ സ്നേഹവാത്സല്യങ്ങൾ അണിഞ്ഞു തന്റെ
പ്രീയ വലഭാഗമണഞ്ഞു പ്രശോഭികട്ടെ
പുത്രനെ ചുംബിക്കാ (4)
ആരാധനയിൽ ഈ നൽനേരം
യേശുവേ സ്നേഹിക്ക
യേശുവേ സ്നേഹിക്ക
എന്നെ നയിക്കാ നിൻ പിന്നാലെ
എന്നെ മറയ്കാ സ്നേഹകൊടികീഴിൽ
എന്റെ രാത്രിയിലും ഞാൻ പാടീടട്ടെ
ഈ സ്നേഹബന്ധം ലോകം അറിഞ്ഞിടട്ടെ
ഞാൻ നേരിൽ ദർശിചിട്ടിലെങ്കിലും
വേറെ ആരെകാളും നിന്നെ പ്രിയമാണു
വീട്ടിൽ എത്തി നിൻ മാർവിൽ ചേരുംവരെ
വഴിയിൽ പട്ടുപോകാതെ നിറുത്തീടണെ
പുത്രനെ ചുംബിക്കാ (4)
ആരാധനയിൽ ഈ നൽനേരം
യേശുവേ സ്നേഹിക്ക
യേശുവേ സ്നേഹിക്ക
ആ ഉയർപ്പിന്റെ പുലരിയിൽ ഞാൻ ഉണരും
തിരുമുഖകാന്തിയിൽ എന്റെ കൺകുളിരും
നിൻ പുഞ്ചിരിയിൽ എൻ മനം നിറയും
വെക്കമോടിവന്നു അങ്ങേ ആശ്ലേഷിക്കും
എന്നെ ഒമാനപേർചൊലി വിളിച്ചിടുമ്പോൾ
എന്റെ ഖേതമെലാം അങ്ങ് ദൂരെ മറയും
അന്തപുരത്തിലെ രാജകുമാരിയെപോൽ
ശോഭപരിപൂർണയായി നിന്റെ സ്വന്തമാകും
പുത്രനെ ചുംബിക്കാ (2)
യേശുവേ സ്നേഹിക്ക (2)
കുഞ്ഞാടെ ആരാധികാം (2)
പുത്രനെ ചുംബിക്കാ (2)