എൻ്റെ അപ്പാ

Ente Appa

Malayalam Christian Songs

എന്റെ എല്ലാമെല്ലാമായ
അപ്പായുണ്ടെനിക്ക് സ്വർഗ്ഗീയ താതൻ
എന്നെ നന്നായ് അറിയുന്ന
അപ്പായുണ്ടെനിക്ക് വാത്സല്ല്യ താതൻ
അമ്മയെപ്പോൽ എന്നെ മാറോടു ചേർക്കുന്ന
പൊന്നേശു താതൻ
അൻപേറും കൈകളാൽ കണ്ണീർ തുടയ്ക്കുന്ന
കാരുണ്യ താതൻ

(യേശു) അപ്പാ ഉള്ള വീട്ടിൽ സന്തോഷമുണ്ട്
ആനന്ദത്തിൻ പരിപൂർണ്ണതയുണ്ട് - 2
ആത്മാവിലുയരുന്ന ആരാധന ഉണ്ട്
ആശ്വാസ ഗീതം ഉണ്ട് - 2
ഉല്ലാസഘോഷം ഉണ്ട്

എഴുന്നൂറു കോടി ജനം ഉലകിലുണ്ട്
അതിലേറെ ദൂത ഗണം ഉയരെയുണ്ട് - 2
എന്നാലും ഏഴ ഞാൻ വിതുമ്പുന്ന നേരത്തു
കാതോർത്തു കേൾക്കുന്നോനേ
അപ്പാന്നു കരയുമ്പോൾ അൻപോടെ ഓടി വന്നു
മോനേന്നു വിളിക്കുന്നോനെ
എന്നെ മോനേന്നു വിളിക്കുന്നോനെ

(യേശു) അപ്പാ ഉള്ള വീട്ടിൽ സന്തോഷമുണ്ട്
ആനന്ദത്തിൻ പരിപൂർണ്ണതയുണ്ട് - 2
ആത്മാവിലുയരുന്ന ആരാധന ഉണ്ട്
ആശ്വാസ ഗീതം ഉണ്ട് - 2
ഉല്ലാസഘോഷം ഉണ്ട്

പുത്രന്റെ ആത്മാവെ തന്നതിനാൽ
ഭയപ്പെടുവാൻ ഇനി അടിമയല്ല - 2
അവകാശിയായെന്നെ തീർത്ത വൻ കൃപയെ
വർണ്ണിച്ചു തീരുകില്ല
ഈ സ്വർഗ്ഗീയ ബന്ധം സൗഭാഗ്യമേ എനിക്കെന്നും അഭിമാനമേ
എനിക്കെന്നും അപ്പാ മതിയേ

(യേശു) അപ്പാ ഉള്ള വീട്ടിൽ സന്തോഷമുണ്ട്
ആനന്ദത്തിൻ പരിപൂർണ്ണതയുണ്ട് - 2
ആത്മാവിലുയരുന്ന ആരാധന ഉണ്ട്
ആശ്വാസ ഗീതം ഉണ്ട് - 2
എന്നും ഉല്ലാസഘോഷം ഉണ്ട്

Ente ellam ellamaya Appa undeniku
Swargeeya Thathan
Enne nannayi ariyunna Appa undeniku
Valsalya Thathan
Ammaye polenne marod cherkunna
Ponneshu Thathan
Anperum kaikalal kanneer thudakkunna
Karunya Thathan

Chorus

[Yeshu] Appayulla veettil santhosham und
Aanandathin paripoornatha undu
Athmavil uyarunna aradhana undu
Aswasa geetham undu
Ullasa khosham undu

Stanza 2

Ezhunnooru kodi janam ulakilundu
Athilere dhootha ganam uyare undu
Ennalum ezha njan vithumbunna nerath
kathorthu kelkunnone
Appaannu karayumbol
anpode odi vannu monennu vilikkunnone
Enne monennu vilikkunnone

Stanza 3

Puthrante athmave thannathinal
Bhayappeduvan ini adimayalla
Avakshiyai enne theertha van kripaye
varnichu theerukilla
Ee swargeeya bandham soubhagyame
enikkennum abhimaname
Enikkennum Appa mathiye